കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി പരിശോധന നടത്തി. റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


ജയിലിലെ സുരക്ഷാ വീഴ്‌ചയാണ് പ്രധാനമായും പരിശോധിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സന്ദർശനം നടത്തുമെന്നും ആറുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ജയിലിൽ തടവുകാരുടെ എണ്ണ കൂടുതലും ജീവനക്കാരുടെ എണ്ണം കുറവായതും നേരത്തെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. സർക്കാർ നിർദേശിച്ച മൂന്ന് മാസത്തെ സമയം കൊണ്ട് അന്വേഷണം പൂർത്തിയാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. മൂന്ന് മാസംകൊണ്ട് 15 ജയിൽ സന്ദർശിച്ച് റിപ്പോർട്ട് നൽകുക പ്രായോഗികമല്ല.
Special investigation team reaches jail in connection with Kannur Central Jail escape